തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പാലാ-കണ്ണൂര്‍ മിന്നല്‍ ബസ് യാത്രക്കാരിയെ ഇറങ്ങാന്‍ വിസമ്മതിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന വനിതാ കമ്മീഷന്‍.
ബസ് ഏതായാലും രാത്രിയില്‍ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ നിര്‍ത്തി കൊടുക്കണമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ മാനുഷികസമീപനമല്ല ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് നിരീക്ഷച്ച വനിതാ കമ്മീഷന്‍ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എംഡിയില്‍ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.
മിന്നല്‍ പോലെയുള്ള ബസുകള്‍ യാത്ര പുറപ്പെടുമ്പോഴും പ്രധാന സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാര്‍ കയറുമ്പോഴും സ്‌റ്റോപ്പുകളെക്കുറിച്ച് വിവരം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ പയ്യോളി പോലീസ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസെടുത്തതില്‍ കടുത്ത അമര്‍ഷമാണ് ജീവനക്കാര്‍ക്കുള്ളത്. ജീവനക്കാരെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് വിഷയത്തില്‍ കെ.എസ്.ആര്‍.ടി മാനേജ്‌മെന്റും സ്വീകരിച്ചിട്ടുള്ളത്.
