കെഎസ്ആർടിസിയെ രക്ഷിക്കാൻ രഹസ്യായുധങ്ങൾ കയ്യിലുണ്ടെന്ന്  തച്ചങ്കരി

First Published 16, Apr 2018, 11:32 PM IST
ksrtc  NEW md tomin j tHACHANKARY
Highlights
  • കെഎസ്ആർടിസിയെ രക്ഷിക്കാൻ രഹസ്യായുധങ്ങൾ കൈയ്യിലുണ്ടെന്ന്  തച്ചങ്കരി


തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ രഹസ്യായുധങ്ങൾ കൈയ്യിലുണ്ടെന്ന് എംഡിയായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി. തബല കൊട്ടിയായിരുന്നു തച്ചങ്കരി ജീവനക്കാരെ അഭിസംബോധന ചെയ്തത്.  കെഎസ്ആർടിസിയും തബലയും തമ്മിലെന്താണ് ബന്ധമെന്ന് ചോദിക്കരുതെന്നു പറഞ്ഞാണ് തച്ചങ്കരി തുടങ്ങിയത്. 

തച്ചങ്കരിയെ തബല പഠിപ്പിച്ചത് കെഎസ്ആർടിസി കണ്ടക്ടറായിരുന്നു. തബലയിലെ ഗുരു ജനാർദ്ദനനെയും ഒപ്പം കൊണ്ട് വന്നായിരുന്നു തുടക്കം. രഹസ്യായുധത്തിൽ പ്രതീക്ഷ അർപ്പിക്കും മുമ്പ്, അപ്പുറം യൂണിയൻകാർ ജാഗ്രതയിലിരിക്കണം. ഉഴപ്പ് പിടിക്കാൻ നമ്പറുകൾ ഒരുപാടുണ്ടെന്ന മുന്നറിയിപ്പും തച്ചങ്കരി നല്‍കുന്നു. തബലക്കും ക്ലാസിനും അപ്പുറം സ്ഥാപനം നന്നാകുമോ എന്നാണ് ജീവനക്കാർക്ക് അറിയേണ്ടത്. ഈ സർക്കാർ വന്ന ശേഷം കെഎസ്ആർടിസി തലപ്പത്ത് ഇത് നാലാമത്തെ ആളാണ് മാറിയെത്തുന്നത്.

loader