Asianet News MalayalamAsianet News Malayalam

എസി റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി ബസ് സർവ്വീസ് ഭാഗികമായി പുനരാരംഭിച്ചു

  • കെഎസ്ആര്‍ടിസി ബസ് സർവ്വീസ് ഭാഗികമായി പുനരാരംഭിച്ചു
ksrtc partialy restarts ac road service
Author
First Published Jul 24, 2018, 1:10 PM IST

ആലപ്പുഴ: എ സി റോഡിലൂടെയുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് എട്ട് ദിവസത്തിന് ശേഷം ഭാഗികമായി പുനരാരംഭിച്ചു. മഴ വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടത് എ സി റോഡിലൂടെയുള്ള ഗതാഗതം ദുർഘടമാക്കി. എ സി റോഡ് എ സി കനാലായതോടെ മുടങ്ങിയ സർവീസുകളാണ് കെ എസ് ആർ ടി സി ഭാഗികമായി തുടങ്ങിയത്. ചങ്ങനാശ്ശേരിയിൽ നിന്ന് പളളിക്കൂട്ടുമ്മയിലേക്കും ആലപ്പുഴയിൽ നിന്ന് പണ്ടാരക്കുളം വരെയുമാണ് സർവ്വീസ്. 

കുട്ടനാട്ടിലെ പ്രധാന മേഖലകളിൽ എസി റോഡിൽ വെള്ളക്കെട്ട് തുടരുകയാണ്. സർവ്വീസ് റദ്ദാക്കിയതിലൂടെ ആലപ്പുഴ - ചങ്ങനാശേരി ഡിപ്പോകളിലായി ഏകദേശം ആറ് ലക്ഷം രൂപയാണ് പ്രതിദിന നഷ്ടം. അതിനിടെ മഴയ്ക്ക് തൊട്ട് മുൻപ് നടത്തിയ  ടാറിംഗും ഇളകി മാറിയതോടെ എ സി റോഡിലൂടെയുള്ള  യാത്രാക്ലേശം ഇരട്ടിയായി
 

Follow Us:
Download App:
  • android
  • ios