തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. മുഴുവന്‍ കുടിശ്ശികയും ബുധനാഴ്ച നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പെന്‍ഷന്‍കാര്‍ സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
സഹകരണ ബാങ്കുകള്‍ വഴി മാസം തോറും പെന്‍ഷന്‍ വിതരണം നടത്തുന്നതിനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുക . ഇതിനായി സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപീകരിച്ചു ആവശ്യമായ തുക കണ്ടെത്തും. ഒരാഴ്ചയ്ക്കകം ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാറിലെത്തുമെന്നും യോഗം ഉറപ്പ് നല്‍കി.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്തും വയനാട്ടിലും ജീവനക്കാര്‍ ആത്മഹത്യ ചെയ്തിരുന്നു.
