തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം ബസ്സോടിച്ച കെഎസ്ആര്‍ടിസിക്ക് നഷ്ടം നാല് കോടി. ഭൂരിഭാഗം റൂട്ടുകളിലും സര്‍വീസ് നടത്തിയിട്ടും ഒരു ബസില്‍നിന്നും ശരാശരി കിട്ടയത് 150 രൂപ മാത്രം. മാനേജ്‌മെന്റിലെ ചിലരുടെ പിടിവാശിയാണ് നഷ്ടക്കണക്കിന് കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ച യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍. പതിവ് വിട്ട് പരമാവധി കെഎസ്ആര്‍ടിസി ബസുകള്‍സര്‍വീസ് നടത്തി. മിക്കതിലും ആളുണ്ടായിരുന്നില്ല.

ഇങ്ങനെ സര്‍വീസ് നടത്തിയതുവഴി ഒരു ബസില്‍നിന്നും ലഭിച്ച ശരാശരി വരുമാനം 150 രൂപയില്‍ താഴെ മാത്രമാണ്. സാധാരണ ഹര്‍ത്താല്‍ ദിസവം പരമാവധി 500 റൂട്ടില്‍ മാത്രമാണ് സര്‍വ്വീസ്. ഇത്തവണ അത് 3024 ആയിരുന്നു. മൂന്ന് ഷിഫ്റ്റിിലും ജീവനക്കാരുണ്ടായിരുന്നു. 24 മണിക്കൂര്‍ സര്‍വ്വീസിനിടെ ഒരു ബസ്സില്‍ ശരാശരി കയറിയത് പത്ത് യാത്രക്കാരാണ്. ജീവക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പ്രവര്‍ത്തന ചെലവുമെല്ലാം കണക്കാക്കിയാല്‍ നഷ്ടക്കണക്ക് ഇനിയും കൂടും.