തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്​ആർടിസിയിലെ സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. ശമ്പളം മുടങ്ങാതെ നൽകുക, മെക്കാനിക്കൽ വിഭാഗത്തിലെ ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഓപ്പറേറ്റിംഗ്​ വിഭാഗത്തിലെ പുതിയ ഡ്യൂട്ടിക്രമീകരണം പുനഃപരിശോധിക്കുക, പെൻഷൻ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പണിമുടക്ക്.