ആറിന് രാത്രി 12 മണി മുതല്‍ ഏഴിന് രാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്
കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. സിഐടിയു, എഐടിയുസി യൂണിയനുകള്‍ ഉള്‍പ്പെടെയുളള തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കും. 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മാസം ഏഴാം തിയതിയാണ് പണിമുടക്ക്. ആറാം തിയതി രാത്രി 12 മണി മുതല്‍ ഏഴാം തിയതി രാത്രി 12 മണിവരെയാണ് പണിമുടക്കെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
കെഎസ്‌ആര്‍ടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടി യുസി), കെഎസ്ടിഡബ്ല്യുയു (ഐഎന്‍ടിയുസി), കെഎസ്ടിഡിയു (ഐഎന്‍ടിയുസി) എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
