Asianet News MalayalamAsianet News Malayalam

കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി

ശബരിമല സര്‍വ്വീസ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കി. എംപാനൽഡ്  ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതുമാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ ലാഭത്തിന് കാരണം. 

ksrtc to give salary for employees from own income
Author
Thiruvananthapuram, First Published Jan 27, 2019, 3:36 PM IST

തിരുവനന്തപുരം: ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചു. ശബരിമല സര്‍വ്വീസ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എംപാനൽഡ്  ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതുമാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ ലാഭത്തിന് കാരണം. 

മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ–നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എസി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എസി ബസുകളാണ് പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്.

Follow Us:
Download App:
  • android
  • ios