തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് കരക്കയറ്റാന്‍ ന്യൂജനറേഷന്‍ മാതൃക തേടി പുതിയ എംഡി. സോഷ്യല്‍ മീഡിയയില്‍ അടക്കം ക്യാംപെയിനുകള്‍ നടത്തിയ കെഎസ്ആര്‍ടിസിയെ കൂടൂതല്‍ ജനകീയമാക്കി ലാഭമുണ്ടാക്കാന്‍ ആലോചനയെന്ന് പുതിയ എംഡിയായി ചുമതലയേറ്റ എം ജി രാജമാണിക്യം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ അമരത്തെത്തിയ രാജമാണിക്യത്തിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക, താളം തെറ്റിയ പെന്‍ഷന്‍ വിതരണം, ജീവനക്കാരുടെ പ്രതിഷേധം, അങ്ങനെ പ്രശ്നങ്ങള്‍ അനവധി. പക്ഷേ ആശങ്കയല്ല, പ്രതീക്ഷയോടെ തന്നെ പുതിയ ചുമതല ഏറ്റെടുക്കുന്നുവെന്ന് എംഡി പറയുന്നു.
പ്രശ്നങ്ങള്‍ക്ക് ഒറ്റ മൂലിയൊന്നും മനസ്സില്‍ ഇല്ല, പക്ഷേ കൊച്ചിയിലെ പൊടിക്കൈകള്‍ ഇവിടെയും ഇറക്കും. സോഷ്യല്‍ മീഡിയയിലൂടെ ക്യാമ്പെയിനുകള്‍ നടത്തി കെഎസ്ആര്‍ടിസിയെ കരകയറ്റും. പ്രശ്ങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും എംഡി വ്യക്തമാക്കി. ആദ്യ ദിവസം ജീവനക്കാരുടെ യോഗവും ചേര്‍ന്നു.
