തിരുവനന്തപുരം: ബംഗളുരുവില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ വാരാന്ത്യ സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ വെള്ളിയാഴ്‌ച പുറപ്പെടും. സ്ഥിരമായുള്ള ബസ് സര്‍വ്വീസുകള്‍ക്ക് പുറമെ, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഒമ്പത് പ്രത്യേക സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കാണ് കെ എസ് ആര്‍ ടി സി ബംഗളുരുവില്‍നിന്ന് പ്രത്യേക സര്‍വ്വീസ് ഓടിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്‌പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്.

സ്‌പെഷ്യല്‍ സര്‍വ്വീസുകളുടെ സമയംവിവരം ചുവടെ കൊടുത്തിരിക്കുന്നു...

ടിക്കറ്റുകള്‍ മുന്‍കൂട്ടി http://www.ksrtconline.com/KERALAOnline/ എന്ന വെബ്സൈറ്റില്‍നിന്ന് ബുക്ക് ചെയ്യാനാകും