സ്വന്തം ബസുകള്‍ കെഎസ്ആർടിസിക്ക് വൻ നഷ്ടം  വൻതോതിൽ ബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കണം ഉദ്ദേശിക്കുന്നത് പതിനയ്യായിരത്തോളം വണ്ടികൾ പദ്ധതി നടന്നാൽ കമ്പനി വൻലാഭമുണ്ടാക്കും അനുമതി നൽകേണ്ടത് സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വൻതോതിൽ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്ആർടിസി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി. പതിനയ്യായിത്തോളം ബസ്സുകൾ വാടകയ്ക്ക് എടുക്കുന്ന കാര്യമാണ് പരിഗണനയിലെന്ന് ജെ തച്ചങ്കരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വന്തം ബസുകള്‍ കെഎസ്ആർടിസിക്ക് വൻ നഷ്ടമാണെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് സർക്കാർ അനുമതി നല്‍കിയാല്‍, വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.