സാംസ്കാരിക നായകർ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്. സിപിഎമ്മിന് മുന്നിൽ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്കാരിക നായക‍രെന്നും സ‍ർക്കാർ നൽകുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് വിമ‍‍ർശിച്ചു. 

കോഴിക്കോട്: സാംസ്കാരിക നായകർ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്. സിപിഎമ്മിന് മുന്നിൽ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്കാരിക നായക‍രെന്നും സ‍ർക്കാർ നൽകുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് വിമ‍‍ർശിച്ചു. കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്‍യുവിന്‍റെ വിമ‍ർശനം.

അക്രമസംഭവങ്ങൾ തടയാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കാൻ കെഎസ്‍യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കിൽ ജീവൻ കളയാനും കെഎസ്‍യു പ്രവ‍ർത്തകർ തയ്യാറാണ്. കാസർകോട് സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്‍യു ഏറ്റെടുക്കുമെന്നും കെ എം അഭിജിത് പറഞ്ഞു.