കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില  മണ്ഡലങ്ങൾ കൈയ്യടക്കി വെച്ചിരിക്കുകയാണ്. 65 വയസുണ്ടായിരിയുന്ന ആർ ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കൈയ്യടക്കിവെച്ചിരിക്കുന്നത്. 

എറണാകുളം: കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കെഎസ്‍യു. എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് മക്കൾ രാഷ്ട്രീയത്തിനെതിരെയും സീറ്റുകൾ സ്ഥിരമായി കൈവശം വെച്ചിരിക്കുന്നവർക്കെതിരെയും കെഎസ്‍യു വിമർശനമുന്നയിച്ചത്.

കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില മണ്ഡലങ്ങൾ കയ്യടക്കി വെച്ചിരിക്കുകയാണ്. 65 വയസുണ്ടായിരിയുന്ന ആർ ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കൈയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ആവേശം പ്രസംഗത്തിൽ മാത്രമാണെന്നും പ്രമേയത്തിലൂടെ കെഎസ്‍യു വിമർശനമുന്നയിച്ചു