തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജിലേക്ക് ഇന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.

അതേസമയം സംഭവത്തില്‍ സാങ്കേതിക സര്‍വ്വകലാശാല, കോളേജ് അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. കോളജ് മാനേജ്‌മെന്റിന്റെ പീഡനമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കുമെന്നും അറിയിച്ചു.