തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ച സംഭവത്തില്‍ കെ.എസ്.യു നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദേഷ് സുദർമ്മൻ വർക്കല എസ്.എൻ കോളേജ് യുണിറ്റ് സെക്രട്ടറി നജ്മൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവരെ സാഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തി. കോണ്‍ഗ്രസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍ ആദ്യമായി പങ്കെടുത്ത പരിപാടിയാണ് ചെന്നിത്തലയുടെ പടയൊരുക്കും യാത്രയുടെ സമാപന യോഗം. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത് പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.