വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീപാണെന്ന് മന്ത്രി കെ.ടി.ജലീല്‍. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീപ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്നും മന്ത്രി ജലീല്‍.

കോഴിക്കോട്: വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീപാണെന്ന് മന്ത്രി കെ.ടി.ജലീല്‍. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീപ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞു‍. ഇന്ന് കോഴിക്കോട്ടും എടപ്പാളിലും മന്ത്രിക്കെതിരെ യൂത്ത് ലീഗ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടേയെന്നായിരുന്നു രാവിലെ ജലീലിന്‍റെ പ്രതികരണം. എന്നാല്‍ വൈകിട്ട് എടപ്പാളില്‍ എത്തിയ മന്ത്രി നിലപാട് മയപ്പെടുത്തി. അതേസമയം, ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യൂത്ത് ലീഗിന്‍റെ തീരുമാനം. യൂത്ത് ലീഗുയര്‍ത്തിയ ആരോപണത്തിൽ ആദ്യം പ്രതികരിക്കാതിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി എംപി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 

ഇനിയുള്ള രണ്ട് ദിവസം കെ.ടി.ജലീല്‍ മലപ്പുറത്തുണ്ടാകും. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലുള്‍പ്പെടെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി. അദീപിന് നിയമനം നല്‍കിയതാണ് കെ.ടി.ജലീലിനെ വിവാദത്തിലാക്കിയത്.