കൊച്ചി: കുമരകത്തെ നിരാമയ റിസോർട്ടിനെതിരായ കയ്യേറ്റ ആരോപണത്തിൽ പഞ്ചായത്തിന്‍റെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പുറപ്പെടുവിച്ച സ്റ്റോപ് മെമ്മോയ്ക്കാണ് സ്റ്റേ. കുമരകം പഞ്ചായത്ത് ഉൾപ്പെടെയുളള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു.
നിരാമയ റിട്രീറ്റ്സ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് നടപടി. സ്റ്റോപ് മെമ്മോ നൽകിയ പഞ്ചായത്ത് നടപടി മുൻ വിധിയോടെയാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കയ്യേറ്റം നടത്തിയിട്ടില്ലെന്നും തങ്ങളെ കേൾക്കാതെയാണ് പഞ്ചായത്ത് നടപടിയെന്നുമുളള വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം
