നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവര്‍ണര്‍

ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഏത് പാര്‍ട്ടിയെ ക്ഷണിക്കണമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവർണർ അറിയിച്ചതായി പരമേശ്വര. 117 പേരുടെ പിന്തുണക്കത്തു ഗവര്‍ണര്‍ക്ക് നൽകിയെന്ന് കുമാരസ്വാമി. ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് ഗവർണർ അറിയിച്ചതായും പരമേശ്വര വ്യക്തമാക്കി. സുപ്രീം കോടതി വിധി പ്രകാരമായിരിക്കും തീരുമാനമെടുക്കുകയും ഗവര്‍ണര്‍ അറിയിച്ചു. 

ഇതിനിടെ 74 എംഎല്‍എമാരടങ്ങുന്ന സംഘത്തെ ബസ്സില്‍ ബംഗളുരുവില്‍നിന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.