ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയി ഖേദം പ്രകടിപ്പിച്ച് കുമാരസ്വാമി 

ബംഗളുരു: മുമ്പ് ബിജെപിയുമായി സഖ്യം ചേര്‍ന്നതില്‍ ഖേദം പ്രകടിപ്പിച്ച് കുമാരസ്വാമി. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയി. അച്ഛന്‍ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം. വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി പറഞ്ഞു. 

അതേസമയം ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സർക്കാരിന് ഇപ്പോഴുളളത്. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാൾ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപി തത്കാലം എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.