പത്രം വായിച്ചുകൊണ്ട് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തുന്ന കുമാരസ്വാമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ബംഗ്ലൂരു: പ്രളയ ബാധിത പ്രദേശങ്ങളില്‍ ഒരു ശ്രദ്ധയുമില്ലാതെ വ്യോമ നിരീക്ഷണം നടത്തുന്ന കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യോമ നിരീക്ഷണം നടത്തുന്ന കുമാരസ്വാമി പുറത്തോട്ട് ശ്രദ്ധിക്കാതെ പത്രം വായിക്കുന്നതാണ് ദൃശ്യം. ഇതില്‍ കുമാരസ്വാമിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

Scroll to load tweet…

അതേസമയം, ഉരുൾപൊട്ടലും പ്രളയവുമുണ്ടായ കർണാടകയിൽ 15,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 850 വീടുകൾ ഇതിനോടകം കുടക് മേഖലയിൽ മാത്രം തകർന്നു. കാവേരി നദി കരകവിഞ്ഞൊഴുകി കൃഷിയിടങ്ങിലേക്കും ജനവാസ മേഖലകളിലേക്കും കയറി. പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനാവുന്നില്ല.

വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ദക്ഷിണ കന്നഡ ജില്ലയിലെ കുടകും മടിക്കേരിയും തകർന്നു. ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മൈസൂർ-മടിക്കേരി, മൈസൂർ-മംഗലുരു റോഡുകളും കുത്തിയൊലിച്ചു. നാലായിരത്തോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. പ്രതികൂല സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാണ്. പലയിടത്തും എത്തിപ്പെടാനാവുന്നില്ല. 17 ദുരിതാശ്വാസ ക്യാംപുകളിലായി നാലായിരത്തിലധികം പേർ ഇതിനോടകം ഉണ്ട്.