ഞാന്‍ അതില്‍ രാഷ്ട്രീയം കാണുന്നില്ല രാഷ്ട്രീയം ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടത് കലാകാരന്മാരാണെന്നും കുമ്മനം പറഞ്ഞു.

ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാതിരുന്ന കലാകാരന്മാരുടെ നിലപാട് അവരവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം ആണ് എന്ന് കുമ്മനം, ഞാന്‍ അതില്‍ രാഷ്ട്രീയം കാണുന്നില്ല രാഷ്ട്രീയം ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടത് കലാകാരന്മാരാണെന്നും കുമ്മനം പറഞ്ഞു. 

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളെല്ലാം രാഷ്ട്രപതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ ഇന്ന് വിശദീകരിച്ചേക്കും. കൂടുതല്‍ വിവാദം ഒഴിവാക്കാനാകും കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി പുരസ്‌കാരം നല്‍കുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി, 66 പേര്‍ പുരസ്‌കാര ദാന ചടങ്ങില്‍ നിന്ന് വിട്ടു നിന്നിരുന്നു. കേരളത്തില്‍ നിന്നുള്ള ഫഹദ് ഫാസില്‍, പാര്‍വതി തുടങ്ങിയ നിരവധി പേര്‍ വിട്ടുനിന്നപ്പോള്‍ യേശുദാസ്, ജയരാജ് തുടങ്ങിയവര്‍ സ്മൃതി ഇറാനിയില്‍ നിന്ന് പുസ്‌കാരം കൈപ്പറ്റി.