സഖ്യവും ധാരണയും തമ്മിലുളള വ്യത്യാസം ജനങ്ങളോട് പറയണം - കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് കുമ്മനം. സഖ്യവും ധാരണയും തമ്മിലുളള വ്യത്യാസം ജനങ്ങളോട് പറയണം. ചെങ്ങന്നൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയാറുണ്ടോയെന്നും കുമ്മനം.
അതേസമയം, സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എംഎം ഹസനും. സിപിഎമ്മിലെ ആശയപ്രതിസന്ധി ബിജെപിയുടെ ബി ടീമിനുണ്ടായ പരാജയമെന്ന് എം.എം.ഹസന്‍.
ബിജെപി ഉയര്‍ത്തുന്ന ഫാസിയം തന്നെയാണ് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത്.അതുകൊണ്ടുതന്നെ കേരളത്തില്‍ കോണ്‍ഗ്രസ് - സിപിഎം ബന്ധമുണ്ടാവില്ലെന്നും ഹസന്‍ പറഞ്ഞു.
