പത്തനംതിട്ട: വേങ്ങരയിൽ ബി.ജെ.പിയുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജനരക്ഷായാത്രയ്‌ക്ക് മുന്നോടിയായി അടൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഡി പി ഐ മൂന്നാമതെത്തിയത് ആശങ്കാജനകമാണെന്നും കുമ്മനം പറഞ്ഞു. യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞതിന്റെ നേട്ടമുണ്ടാക്കിയത് എസ് ഡി പി ഐ ആണ്. യു.ഡി.എഫും എൽ ഡി എഫും ബി.ജെപിയെ തറപറ്റിക്കാൻ നോക്കി. എസ്ഡിപിഐയ്‌ക്ക്ക്ക് വോട്ടു കൂടിയതെങ്ങനെ എന്നതിന് ലീഗും യുഡിഎഫും മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.