കര്‍ണാടകത്തിലെ  നീക്കം ചെങ്ങന്നൂരില്‍ ബിജെപിക്ക്  നേട്ടമാകും കുതിരകച്ചവടത്തിന് കൂട്ടുനില്‍ക്കാത്ത പാര്‍ട്ടിയെന്ന് പ്രതിശ്ചായ കിട്ടി

ചെങ്ങന്നൂര്‍: കര്‍ണാടകത്തിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കം ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രീയധാര്‍മികത ഉയര്‍ത്തിപിടിച്ചുളള രാജിയാണ് യെദ്യൂരപ്പയുടെതെന്ന് കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുതിരകച്ചവടത്തിന് കൂട്ടുനില്‍ക്കാത്ത പാര്‍ട്ടിയെന്ന സല്‍പ്പേര് ബിജെപിക്ക് ഉണ്ടാക്കാനായെന്നും കുമ്മനം അവകാശപ്പെട്ടു. യെദ്യൂരപ്പയുടെ രാജിപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.