തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. ബിനോയ് കോടിയേരിക്ക് ദുബായ് പോലീസ് നൽകിയ ക്ലീൻ സർട്ടിഫിക്കറ്റിന്‍റെ ആധികാരികതയിൽ സംശയം ഉണ്ടെന്ന് കുമ്മനം പറഞ്ഞു. മകന് വിദേശത്ത് എന്താണ് ബിസിനസെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
