തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍  സിപിഐ ഒളിച്ച് കളി നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.  സിപിഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കാനത്തിന്റെ ജന ജാഗ്രതാ യാത്ര തോമസ് ചാണ്ടി കയ്യേറി നികത്തിയ പാടങ്ങളിലൂടെ നടത്തണമെന്നും കുമ്മനം പറഞ്ഞു. 

ശ്രീറാം വെങ്കിട്ടരാമന്റ അവസ്ഥ ആലപ്പുഴ കലക്ടര്‍ക്കുണ്ടാകുമോയെന്ന് സംശയിക്കണം. കള്ളക്കടത്തുകാര്‍ക്കും കയ്യേറ്റക്കാര്‍ക്കുമൊപ്പമാണ് സി പി എം. മുഖ്യമന്ത്രിയുടെ നാട്ടില്‍ പൊലീസും സിപി.എമ്മും ജിഹാദികള്‍ക്കൊപ്പമാണ്. ഐഎസില്‍ യുവാക്കള്‍ എത്തിയത് എന്‍.ഐഎ അന്വേഷിക്കണമെന്നും കുമ്മനം വ്യക്തമാക്കി.