ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ ബിജെപി രംഗത്ത്. വിഭജനകാലത്തെ അതേ മാനസികാവസ്ഥയിലാണ് മുസ്ലീം ലീഗ് ഇപ്പോഴുമുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരാണ്. സിവില്‍ നിയമങ്ങള്‍ ഒരുപോലെ ആക്കുകയെന്നാല്‍ ഹിന്ദു നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്നല്ല. മറിച്ച് രണ്ടു തരം പൗരന്മാരെ സൃഷ്‌ടിക്കുന്ന നിയമങ്ങള്‍ ഒഴിവാക്കലാണെന്നും കുമ്മനം പ്രസ്താവനയില്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred