കൊച്ചി: സോളാര്‍ കേസിലെ വിജിലന്‍സ് നടപടി സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. ഇത്തരം ഒരു നടപടിയോടെ കോണ്‍ഗ്രസ് കേരളത്തില്‍ അപ്രസ്‌കതമായി എന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാര്‍ ആണെന്ന് വ്യക്തമായ സ്ഥിതിക്ക് ജനപ്രതിനിധികളായ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കണം. കൊണ്‍ഗ്രെസ്സിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചുകഴിഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിലാപയാത്ര തുടങ്ങിയെന്നും കുമ്മനം പറഞ്ഞു.