പത്തനംതിട്ട: തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം ഇനി രാജിവെക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു് ഇപ്പോള്‍ ഭരണ പ്രതിസന്ധിയുണ്ട്. അതിനാല്‍ ഗവര്‍ണ്ണര്‍ ഇടപെട്ട് ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.