കേന്ദ്ര നേതാക്കളെ നേരിൽ കണ്ട് അതൃ‍പ്തി അറിയിച്ചു

ദില്ലി:ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറം ഗവർണറാകുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ദില്ലിയിലെത്തിയ കുമ്മനം 
ഇന്നലെ കേന്ദ്ര നേതാക്കളെ നേരിൽ കണ്ട് നടപടിയിൽ അതൃ‍പ്തി അറിയിച്ചു. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതെന്ന്കുമ്മനം കേന്ദ്രനേതാക്കളെ അറിയിച്ചതായാണ് സൂചന.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ രാഷ്ട്രപതിയുടെ ഉത്തരവിനെ നിരസിക്കില്ല. 
മിസോറം ഗവർണറുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ കുമ്മനം എപ്പോൾ സത്യപ്രതിജ്ഞചെയ്യും എന്ന കാര്യത്തിൽ
തീരുമാനമായിട്ടില്ലെന്നാണ് മിസോറം രാജ് ഭവൻ അറിയിച്ചത്.