മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ 171023 വോട്ടുകള്‍ക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചുകയറിയപ്പോള്‍, ഭൂരിപക്ഷത്തില്‍ വലിയ സംഭാവന നല്‍കിയത് സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയും മലപ്പുറവുമാണ്. വേങ്ങരയില്‍ 40529 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മലപ്പുറത്ത് 33281 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. കൊണ്ടോട്ടിയില്‍ 25904 വോട്ടിന്റെയും മഞ്ചേരിയില്‍ 22843 വോട്ടിന്റെയും മങ്കടയില്‍ 19265 വോട്ടിന്റെയും വള്ളിക്കുന്നില്‍ 20677 വോട്ടിന്റെയും ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. എന്നാല്‍ പൊതുവെ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്ന് കരുതിയിരുന്ന പെരിന്തല്‍മണ്ണയില്‍ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം അഞ്ചക്കത്തിലേക്ക് എത്തിക്കാനായില്ല. 8527 ആണ് പെരിന്തല്‍മണ്ണയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.