മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ എല്‍.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പതിനൊന്ന് മണിക്ക് എ.കെ.ജി സെന്‍ററിലാണ് യോഗം. ബോര്‍‍ഡ്, കോര്‍പ്പറേഷന്‍ വിഭജനവും യോഗത്തില്‍ ചര്‍ച്ചയാകും. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദ്യനയം ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തില്ല.