മഞ്ചേശ്വരത്ത് കേസു നൽകിയ ബിജെപിക്കാണ് കേസ് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം. വിജയ സാധ്യത ഉണ്ടെങ്കിൽ കേസവസാനിപ്പിച്ച് തെരെഞ്ഞെടുപ്പിന് തയ്യാറാവുകയാണ് ബിജെപി ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി തിരൂരില്‍ പറഞ്ഞു.
മലപ്പുറം: അമിത് ഷാ ശൗര്യം കാണിക്കേണ്ടത് കോടതി വിധി മറികിടക്കാനുള്ള നിയമ നിർമ്മാണത്തിനു വേണ്ടിയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. സർക്കാരിനെ വലിച്ചു താഴെയിടാൻ എന്ത് അധികാരമാണ് അമിത് ഷായ്ക്ക് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മഞ്ചേശ്വരത്ത് കേസു നൽകിയ ബിജെപിക്കാണ് കേസ് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം. വിജയ സാധ്യത ഉണ്ടെങ്കിൽ കേസവസാനിപ്പിച്ച് തെരെഞ്ഞെടുപ്പിന് തയ്യാറാവുകയാണ് ബിജെപി ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി തിരൂരില്‍ പറഞ്ഞു.
മഞ്ചേശ്വരത്തെ തെരെഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന കേസ് പിൻവലിക്കില്ലെന്നാണ് കെ.സുരേന്ദ്രന്‍റെ നിലപാട്. കള്ളവോട്ട് നേടിയാണ് എംഎല്‍എയായിരുന്ന അബ്ദുൾ റസാഖിന്‍റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ 291 കള്ളവോട്ടുകൾ നടന്നെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നത്. ഇനി 67 പേരെയാണ് കേസില്‍ വിസ്തരിക്കാനുള്ളത്.
