അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക്കേസ് വിദേശത്തായിരുന്ന പതിനേഴാം പ്രതി സബൂർ കോട്ട പിടിയിൽ.  അരീക്കോട് സ്വദേശിയായ ഇയാൾ സൗദി അറേബ്യയിൽ വച്ചാണ് പിടിയിലായത് . കൊലപാതക്കേസിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്.

ഇയാളെ  കേരളത്തിലേക്ക് കൊണ്ടുവരാനായി അന്വേഷണ സംഘം  സൗദിയിലേക്ക് പോകും. 2013ലാണ് അരീക്കോട് കുനിയിലെ കൊളക്കാടൻ അബൂബക്കർ , കൊളക്കാടൻ ആസാദ് എന്നിവർ കൊല്ലപ്പെട്ടത്. പ്രാദേശിക ഫുട്ബോൾ മത്സരത്തെ തുടർന്നുണ്ടായ തർക്കമാണ്  കൊലപാതകത്തിൽ കലാശിച്ചത്.