സൗദിയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് സബൂറിനെ ഇന്നലെ നാട്ടിലെത്തിച്ചത്. കേസിലെ പതിനേഴാം പ്രതിയാണ് ഇയാൾ. കൊലപാതകത്തിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതാണ് സബൂറിനെതിരെയുള്ള കുറ്റം.

2012 ജൂൺ പത്തിനാണ് സഹോദരങ്ങളായ കൊളക്കാടൻ ആസാദും അബൂബക്കറും കൊല്ലപ്പെട്ടത്. അതീഖ് റഹ്മാൻ കൊലക്കേസിന്റെ പ്രതികാരമായിട്ടായിരുന്നു ഇരട്ടക്കൊല. ആകെ 22 പ്രതികളാണ് കേസിലുള്ളത്.