രാജ്യ സഭ സീറ്റിന്‍റെ കാര്യത്തില്‍ വിശദീകരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: രാജ്യസഭ സീറ്റ് വിഷയത്തില് ലീഗ് ഇടപ്പെട്ടത് പൊതുതാല്പര്യം മുന്നിര്ത്തിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഇതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് മുമ്പ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തപ്പോള് പ്രവര്കര്ക്ക് എതിര്പ്പുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതികരണങ്ങള് ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്ത്തു.
മുന്നണിയില് നിന്നും ഘടകകക്ഷികളില് നിന്നും എതിര്പ്പുകള് ഉണ്ടായിട്ടുണ്ടും രാജ്യസഭാ സീറ്റ് കെ.എം.മാണിക്ക് നൽകിയ തീരുമാനം പുനപരിശോധിക്കില്ലെന്ന നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. പ്രശ്നം ഗുരുതരമായാൽ ഇടപെടും. അതേസമയം, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും പി.ജെ. കുര്യനും പോലും പരസ്യമായി പോരടിക്കുന്നതിന്റെ ഞെട്ടലിലാണ് ഹൈക്കമാൻഡ്.
അര മണിക്കൂർ സമയത്തിൽ ഇന്നലെ രാഹുൽ ഗാന്ധി രാജ്യസഭാ സീറ്റിനെക്കുറിച്ച് തീരുമാനിച്ചു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും സംസ്ഥാന നേതാക്കളുടെ ശുപാർശയോട് യോജിച്ചതോടെ രാഹുൽ എതിർത്തില്ല. എന്നാൽ ഇത്രയും വലിയ കലാപം ഹൈക്കമാൻഡും പ്രതീക്ഷിച്ചില്ല. ഒരു മുൻ അദ്ധ്യക്ഷൻ യുഡിഎഫ് യോഗത്തിൽ നിന്ന് ഇറങ്ങി പോകുന്ന അവസ്ഥ. ഹൈക്കമാൻഡിലേക്ക് പരാതി പ്രളയമാണ്. മൂന്ന് എംപിമാർ തീരുമാനമെടുത്ത രീതിയെ പരസ്യമായി എതിർക്കുന്നു.മറ്റ് അഞ്ചു പേർ വിയോജിപ്പ് പാർട്ടി ഉന്നത നേതാക്കളെ അറിയിച്ചു. ഉമ്മൻചാണ്ടിയെ തന്നെ ലക്ഷ്യമാക്കി വീണ്ടും രംഗത്തു വന്ന പിജെ കുര്യൻ തനിക്ക് സീറ്റു നല്കുമെന്ന സൂചന നേരത്തെ ഹൈക്കമാൻഡ് നല്കിയിരുന്നതും വെളിപ്പെടുത്തി
