കൊല്ലം: കുന്നിക്കോട് ആംബുലന്‍സും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കടയ്ക്കാമണ്‍ ഹാജിറബീവിയാണ് ഇന്ന് രാവിലെ മരിച്ചത്. വ്യാഴാഴ്ച കുന്നിക്കോട് പച്ചിലവളവിന് സമീപത്താണ് ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചത്. 

രോഗിയായ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശിനി ഫാത്തിമാബീവി, ഇവരുടെ ചെറുമകന്‍ കുണ്ടയം മലങ്കാവ് ലക്ഷം വീട്ടില്‍ മുഹമ്മദ് ഷരീഫ്, ഷെരീഫിെന്റ സഹോദരി ഇടത്തറ സ്വദേശിനി സബീന, ആംബുലന്‍സ്‌ ൈഡ്രൈവര്‍ പത്തനാപുരം പിടവൂര്‍ പുല്ലാഞ്ഞിമൂട്ടില്‍ വീട്ടില്‍ സുബിന്‍കോശി എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു. 

ഫാത്തിമ ബീവിയുടെ മകളും മരിച്ച ഷെരീഫിെന്റയും സബീനയുടേയും പിതൃസഹോദരിയുമാണ് ഹാജിറ ബീവി. ഗുരുതരമായി പരിക്കേറ്റ ഹാജിറ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം