മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസിൽ പരാതിക്കാരനായ വ്യവസായി എം കെ കുരുവിള ഇന്ന് ബംഗളൂരു കോടതിയിൽ കൂടുതൽ തെളിവുകൾ നൽകിയേക്കും. ഉമ്മൻ ചാണ്ടിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കുരുവിള സമയം ആവശ്യപ്പെട്ടിരുന്നു.

ഇതിനെത്തുട‍ർന്ന് കഴിഞ്ഞ ഒക്ടോബർ 24ന് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് സിറ്റി സിവിൽ ആന്‍റ് സെഷൻസ് കോടതി മാറ്റിവെച്ചിരിക്കുകയാണ്. തന്‍റെ ഭാഗം കേൾക്കാതെയുളള ഏകപക്ഷീയ വിധിയാണ് ഉണ്ടായതെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിസ്താരം പൂർത്തിയായിരുന്നു. തുടർന്നാണ് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എം കെ കുരുവിള സമയം ആവശ്യപ്പെട്ടത്.