റാമോസാണ് എങ്ങനെ അദ്ദേഹത്തെ തടയണമെന്ന് അടവ് കാണിച്ചുതന്നത്.
മോസ്‌കോ: ഈജിപ്ഷ്യന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ തങ്ങള്‍ക്കെതിരേ കരുതിയിരിക്കണമെന്ന് റഷ്യന്‍ പ്രതിരോധതാരം ഇല്യാ കുറ്റ്യേപോവ്. വേണ്ടിവന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ റാമോസ് ചെയ്തതിന് സമാനമായ ഫൗള്‍ പുറത്തെടുക്കുമെന്നും കുറ്റ്യേപോവ്. നേരത്തെ, റാമോസിന്റെ ഫൗളിനെ തുടര്‍ന്ന് ചാംപ്യന്‍സ് ഫൈനല്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയ സലായുടെ ലോകകപ്പ് പങ്കാളിത്വം അനിശ്ചിതത്വലായിരുന്നു.
സലാ ഒരിക്കലും റഷ്യന്‍ ടീമിന് ഭീഷണിയാവില്ലെന്നും കുറ്റ്യേപോവ്. വേണ്ടിവന്നാല്‍ റാമോസ് പുറത്തെടുത്ത അതേ അടവ് ഉപയോഗിക്കും. റാമോസാണ് എങ്ങനെ അദ്ദേഹത്തെ തടയണമെന്ന് അടവ് കാണിച്ചു തന്നതെന്നും കുറ്റ്യേപോവ്.
റാമോസാണ് എങ്ങനെ അദ്ദേഹത്തെ തടയണമെന്ന് അടവ് കാണിച്ചു തന്നത്.
എന്നാല്‍ ചാംപ്യന്‍സ് ലീഗിനിടെ സല പരിക്കേറ്റ് പുറത്താവുമ്പോള്‍ ഒരുപാട് വിഷമമുണ്ടായിരുന്നു. അദ്ദേഹം റഷ്യന്‍ ലോകകപ്പിന് തിരിച്ചെത്തണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിച്ചതില്‍ ഒരുപാട് സന്തോഷമെന്നും റഷ്യന്‍ താരം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് എയില്‍ ഇവര്‍ക്ക് പുറമെ ഉറുഗ്വേ, സൗദി അറേബ്യ എന്നിവരാണ് മറ്റു ടീമുകള്‍.
