കുവൈത്തില്‍ ഒരു വര്‍ഷത്തിന് ഇടയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 45,000അധികം വിദേശികളുടെ വിസ മാറാന്‍ അനുമതി. വീസാക്കച്ചവടക്കാര്‍ക്കെതിരെയും വ്യാജകന്പനികള്‍ക്ക് എതിരെയും നടപടി ശക്തമാക്കാനും മാനവശേഷി മന്ത്രാലയം തീരുമാനിച്ചു.

സ്വകാര്യ മേഖലയില്‍ നിന്ന് വിസമാറുന്നതിന് അപേക്ഷ നല്‍കിയിരുന്നവരില്‍ 45,161 പേര്‍ക്ക് കുവൈറ്റ് വ്യക്തിഗത തര്‍ക്കപരിഹാര പരമോന്നത കമ്മിറ്റി ഒരു വര്‍ഷത്തിന് ഇടയില്‍ അനുമതി നല്‍കിയത്. ഇരുന്നൂറ് തൊഴിലാളികളുടെ അപേക്ഷ കമ്മിറ്റി തള്ളിക്കളഞ്ഞതായി മാനവവിഭവശേഷി പൊതു അതോറിട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മുട്ടാവ്ടഹ് പറഞ്ഞു.2015 നവംബറിലാണ് കമ്മിറ്റി രൂപീകരിച്ചത്. അന്നുമുതല്‍ നടത്തിയ 62 യോഗങ്ങളിലായി 45,648അപേക്ഷകള്‍ കമ്മിറ്റിയുടെ മുമ്പില്‍ എത്തിയിരുന്നത്.

ഇതില്‍ 287 അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കാതെ മാറ്റിവച്ചിട്ടുണ്ട്. ഇത് സ്വകാര്യമേഖലാ തൊഴില്‍ നിയമം6/2010 അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കത്ത് കൊണ്ടാണ്. ഹവാലി ഗവര്‍ണറേറ്റിലെ തൊഴില്‍ വകുപ്പില്‍ ശനിയാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് 12 വരെ വിസാ മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കാന്‍ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. വിസാ മാറ്റത്തിന് അപേക്ഷ നല്‍കാന്‍ അനുവദിച്ചിട്ടുള്ള സമയത്തും സ്ഥലത്തും മാത്രമേ അപേക്ഷകള്‍ നല്‍കാവൂയെന്ന് ഡയറക്ടര്‍ ജനറല്‍  അറിയിച്ചു. വിസാക്കച്ചവടക്കാരെ  കണ്ടെത്താനും വ്യാജകമ്പനികള്‍ക്കെതിരേ സ്വീകരിച്ച് വരുന്ന നടപടികള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.