ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 311 സ്വദേശികള്‍ക്കും, 881 പേര്‍ വിദേശികള്‍ക്കുമാണ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ കാരുണ്യത്താല്‍ മോചനവും ശിക്ഷയിളവും ലഭിക്കുന്നത്. ഇതില്‍, 322 തടവുകാരെ മാപ്പുനല്‍കി വിട്ടയക്കും. 701 തടവുകാരുടെ ശിക്ഷാ കാലാവധി കുറച്ചിട്ടുണ്ട്. നാടുകടത്താന്‍ വിധിക്കപ്പെട്ടിരുന്ന 48 പേരുടെ നാടുകടത്തല്‍ ശിക്ഷയും റദ്ദാക്കി. അതോടൊപ്പം 498 പേര്‍ക്ക് ചുമത്തിയിരുന്ന പിഴശിക്ഷകളും ഒഴിവാക്കിയിട്ടുണ്ട്. 2,00,293 ദിനാര്‍ പിഴയാണ് ഇങ്ങനെ എഴുതിത്തള്ളിയത്. 33 വിദേശികളുടെ സാമ്പത്തിക ഗാരന്റിയായി നിശ്ചയിച്ചിരുന്ന പതിനേഴായിരം ദിനാറും റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ അമീരി പാര്‍ഡന്‍ റിവ്യൂ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ഈസാ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.