കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനം ആഘോഷിച്ചു. രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിക്കപ്പെട്ടതിന്റെ 56ആം വാര്‍ഷികത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ച. കടല്‍ത്തീരത്തുള്ള അറേബ്യന്‍ ഗള്‍ഫ് റോഡിലും കുവൈറ്റ് ടവറിനു സമീപം നടന്ന ആഘോഷങ്ങളില്‍ വിദേശികള്‍ അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.
തണുപ്പിനെ വകവെയ്‌ക്കാതെ നിരവധി കുട്ടികളും സ്‌ത്രീകളും ആഘോഷങ്ങളില്‍ അണിചേര്‍ന്നു. ജലത്തോക്കുപയോഗിച്ച് വാഹനങ്ങളില്‍ വെള്ളംചീറ്റല്‍, വാട്ടര്‍ ബലൂണുകള്‍ എറിയല്‍ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി.
ദേശീയ, വിമോചന ദിനത്തിന്റെയും രക്തസാക്ഷികളുടെ ആത്മാര്‍പ്പണത്തിന്റെയും ഓര്‍മയാഘോഷങ്ങളില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി ലക്ഷക്കണക്കിന് വിദേശികളും കുവൈത്തില്‍ എത്തിയിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവ സജീവമായി ആഘോഷങ്ങളില്‍ പങ്കെടുത്തു.
