ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നിയമത്തിലെ മൂന്നു സുപ്രധാന ബില്ലുകളുടെ ഭേദഗതിക്കാണ് ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അംഗീകരം നല്‍കിയത്. 1962 തെരഞ്ഞെടുപ്പ് നിയമത്തിലെ 35 വകുപ്പാണ് ഭേദഗതി ചെയ്തത് അനുസരിച്ച്, സര്‍വശക്തനായ അള്ളാഹുവിനെയും പ്രവാചകന്‍മാരെയും കുവൈത്ത് അമീറിനെയും നിന്ദിച്ചതിന് കോടതി ശിക്ഷിച്ചവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കും. വോട്ട് രേഖപ്പെടുത്താനുള്ള സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയായിരിക്കും വോട്ടിംഗിനുള്ള സമയം. റമദാന്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ വോട്ടു ചെയ്യാനുള്ള സമയം ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെയായിരിക്കും. നിലവിലുള്ള പാര്‍ലമെന്റ് നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിനാല്‍ അടുത്തവര്‍ഷം മധ്യവേനല്‍ സമയത്തായിരിക്കും തെരഞ്ഞെടുപ്പ് നടക്കുവാന്‍ സാധ്യത.