കുവൈത്തില്‍ താമസ കുടിയേറ്റ നിയമം ലംഘിക്കപ്പെട്ട് നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരും. ഒരു വര്‍ഷത്തിനിടെ നാടുകടത്തപ്പെട്ടത് 9,712 പേരാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

 മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017 കുറ്റകൃത്യങ്ങളില്‍ 18.5% കുറവുണ്ടായതായി ആഭ്യന്തരമന്ത്രാലയം കേന്ദ്രങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. മന്ത്രാലയത്തിന്റെ വാര്‍ഷിക സ്ഥിതിവിവര കണക്കനുസരിച്ച് പൊതുതാത്പര്യത്തിന് ഹാനികരമാകും വിധമുള്ള കുറ്റകൃത്യങ്ങള്‍ 78.57ശതമാനം കുറവുണ്ട്.എന്നാല്‍, അതേസമയം വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 48.14% വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ എവിഡന്‍സ് വിഭാഗം ജനറല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷെഹാബ് അല്‍ ശമ്മരി അറിയിച്ചു. സാമ്പത്തിക കുറ്റങ്ങളിലും 11.5% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈക്കാലയളവില്‍, സ്വദേശികളും വിദേശികളുമുള്‍പ്പെടെ 10,000 പേര്‍ക്ക് യാത്രാവിലക്കും നീതിന്യായ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2017-ല്‍ നാടുകടത്തപ്പെട്ട 31,101-ല്‍ 9003 ഇന്ത്യക്കാരുണ്ടായിരുന്നു.താമസ-കുടിയേറ്റ നിയമലംഘകരായി മാറിയിട്ടുള്ളവര്‍, കേസുകളുടെ ഭാഗമായി നാടുകടത്തല്‍ വിധിക്കപ്പെട്ടവര്‍ തുടങ്ങിയവരാണീവര്‍. ഈ വര്‍ഷം ഇത് വരെ 2554 വിദേശികളെ നാടുകടത്തി.ഇതില്‍ കഴിഞ്ഞ മാസം മത്രം 712 ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.