കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭീകരസംഘടനയായ ഐ.എസ് ബന്ധത്തിന്‍റെ പേരില്‍ പിടിയിലായി ഫിലീപ്പെന്‍ യുവതിയക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. ഐ.എസ് അംഗമായ ലിബിയയിലുള്ള ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം കുവൈത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം.

തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റില്‍ അംഗമായി ചേര്‍ന്ന് ആക്രമണത്തിനു പദ്ധതി തയാറാക്കിയതിന് ഒരു ഫിലിപ്പൈന്‍ യുവതിക്ക് പത്തുവര്‍ഷം തടവുശിക്ഷ കുവൈറ്റ് കോടതി വിധിച്ചു. കോടതിവിധി അന്തിമമല്ല. ശിക്ഷാകാലാവധിക്കുശേഷം ഇവരെ നാടുകടത്തുകയും ചെയ്യും. 

ഗാര്‍ഹിക തൊഴിലാളിയായി കുവൈറ്റിലെത്തിയ യുവതി രണ്ടു മാസത്തിനുശേഷം ഓഗസ്റ്റില്‍ കസ്റ്റഡിയിലായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഭര്‍ത്താവ് ലിബിയയില്‍ ഐഎസിന്‍റെ സജീവ അംഗമാണെന്നും ഫിലിപ്പൈന്‍സില്‍നിന്ന് കുവൈറ്റിലെത്താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കുവൈറ്റിലെത്തിയതെന്നും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സമ്മതിച്ചിരുന്നു.  

ഐ.എസുമായി ആശയപരമായി അടുത്ത ബന്ധമുള്ള 50 പേരെ ആഭ്യന്തര മന്ത്രാലയത്തിലെ പ്രിവെന്‍റിവ് സെക്യൂരിറ്റി സര്‍വീസ് വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇവരിലേറെയും സ്വദേശികളുമാണ്.

തീവ്രവാദികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടങ്കെില്ലും, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവരെ കസ്റ്റഡിയിലെടുക്കൂ. അതുപോലെതന്നെ,മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അഞ്ച് അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഈജിപ്ത് സ്വദേശിയും ഐ.എസ് അനുഭാവം പുലര്‍ത്തുന്നയാളാണന്ന് കോടതിയില്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.