വിദേശങ്ങളിലുള്ള കുവൈത്തിന്റെ ആരോഗ്യ ഓഫീസുകളിൽ പരിശോധന നടത്താൻ പാർലമെന്റ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി തീരുമാനിച്ചു. സ്വദേശികൾക്ക് വിദേശ ചികിത്സ നൽകുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി.കഴിഞ്ഞ മൂന്ന് വർഷത്തെ വിദേശ ചികിത്സ സംബന്ധിച്ച കേസുകളാണ് കമ്മിറ്റി പരിശോധിക്കുന്നത്.
വാഷിംഗ്ടണ്‍, പാരീസ്, ലണ്ടന്‍ എന്നിവിടങ്ങളിലെ അടക്കം, കുവൈറ്റ് ആരോഗ്യ ഓഫീസുകളില്‍ പാര്‍ലമെന്ററി സമിതി പരിശോധന നടത്താനാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. പ്രസ്തുത ഓഫീസുകളിലുള്ള ഹെല്ത്ത് ഫയലുകള്‍ ദുരുപയോഗം ചെയ്തതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കമ്മിറ്റി അധ്യക്ഷന്‍ സഡൗണ്ഹമദ് അല്ഒട്ടൈബി വ്യക്തമാക്കി. കൂടാതെ,ഇവിടങ്ങളിലെ രേഖകള്പരിശോധിക്കാന്‍ ആരോഗ്യ മന്ത്രിയോടും ഓഡിറ്റ് ബ്യൂറോയോടും ആവശ്യപ്പെടിട്ടുമുണ്ട്.
2013 മുതല്‍ 2016 വരെ വിദേശത്ത് ചികിത്സ തേടിയതിലെ ക്രമക്കേടുകള്കണ്ടെത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ സാമ്പത്തിക കണക്കുകളും വിദേശങ്ങളിലുള്ള ഹെല്‍ത്ത് ഓഫീസുകളും ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റി വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. വിവാദമായ നഴ്സിംഗ് കരാറുകളിലെ ക്രമക്കേടുകളും ആരോഗ്യ ഇന്ഷുറന്സ് പദ്ധതികളും കമ്മിറ്റി പരിശോധിക്കും. മൂന്നു മാസങ്ങള്ക്കുശേഷം കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിക്കാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ, ജര്‍മ്മനിയിലെ വിദേശ ആരോഗ്യ ചികിത്സാ ഓഫീസില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി ജമാല്‍ അല്ഹാര്ബിയോട് കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. ഇവിടെങ്ങളില്‍ നിന്നായി 136 ദശലക്ഷത്തിലധികം കുവൈത്ത് ദിനാര്‍ പൊതുഫണ്ടില്‍ നിന്ന് ദുരുപയോഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
