കുവൈത്തില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യരംഗത്തെ ജീവനക്കാര്‍ക്കുമെതിരെ നടക്കുന്ന അക്രമണങ്ങളും കയ്യേറ്റങ്ങളും തടയാന്‍ നിയമം വരുന്നു. കരട് നിയമം തയ്യാറാക്കാന്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഷമാല്‍ അല്‍ ഹര്‍ബിയാണ് പുതിയ നിയമം കൊണ്ടുവരുന്ന കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശാരീരികമോ, അസഭ്യവര്‍ഷം ചെരിയുന്നതോ ചെറുക്കാനാണിത്. ഇതിന് കരട് നിയമം തയ്യാറാക്കാന്‍ ഒരു കമ്മിറ്റിയെ ഉടന്‍ നീയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മന്ത്രി ഇതിനായി രാജ്യത്തെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളോടെ അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.