സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വിദേശികളെ രാജ്യം നോക്കാതെ ജോലിയില്‍നിന്ന് ഒഴിവാക്കുമെന്ന് സിവില്‍ സര്‍വീസ് ബോര്‍ഡ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശികളുണ്ടാവില്ലെന്ന വാര്‍ത്തയുടെ സ്ഥിരീകരണമായാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ അനസ് അല്‍ സാലെഹിന്റെ നേതൃത്വത്തിലുള്ള സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അറിയിപ്പ്. രാജ്യത്ത് 14,000 സ്വദേശികള്‍ തൊഴിലിനായി സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരെ വിവധ മന്ത്രാലയങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.
ചില വകുപ്പുകളില്‍ വിദഗ്ധരുടെ സേവനം ആവശ്യമുള്ളതിനാല്‍ വിദേശികളെ നിയമിക്കുമെങ്കിലും പ്രതിമാസ ശമ്പളത്തിനു പുറമെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വിദേശികളുടെ സേവനം ആവശ്യമുള്ള മന്ത്രാലയങ്ങള്‍ ബന്ധപ്പെട്ട മന്ത്രിയുടെ അനുമതി വാങ്ങണമെന്ന നിര്‍ദേശം എല്ലാ മന്ത്രാലയങ്ങള്‍ക്കും കൈമാറിയിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
