കുവൈത്ത് സിറ്റി: സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെത്തുടര്‍ന്ന് കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷനെയും കുവൈറ്റ് ഒളിമ്പിക് കമ്മിറ്റിയെയും പിരിച്ചുവിടാന്‍ പബ്ലിക് അതോറിട്ടി ഫോര്‍ സ്‌പോര്‍ട്‌സ് തീരുമാനിച്ചു. ഇവയക്ക് പകരം രണ്ട് താല്‍ക്കാലിക കമ്മീഷനുകളെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. യുവജനകാര്യ വകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍ അല്‍ ഹുമുദ് അല്‍ സാബായുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷനെയും കുവൈറ്റ് ഒളിമ്പിക് കമ്മിറ്റിയെയും പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് കുവൈറ്റ് സ്‌പോര്‍ട്‌സ് അതോറിട്ടി ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചത്.
യോഗതീരുമാനം നടപ്പാക്കുന്നതിന് രണ്ടു താല്‍ക്കാലിക കമ്മീഷനുകളെയും നിയമിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെട്ട രണ്ടു ബോര്‍ഡുകളിലെയും സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുവാനും അവ പരിഹരിക്കുയുമാണ് താല്‍ക്കാലിക കമ്മീഷനുകളുടെ ലക്ഷ്യം. ഒളിമ്പിക് കമ്മിറ്റിയെയും മറ്റു പ്രദേശിക ഫെഡറേഷനുകളെയും പിരിച്ചുവിടാനുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്ന നിയമ ഭേദഗതിക്ക് പാര്‍ലമെന്റ് ജൂണില്‍ അംഗീകാരം നല്‍കിയിരുന്നു.
ദേശീയ ഒളിംപിക് കമ്മിറ്റിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരോപിച്ച് കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കുവൈറ്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഒളിംപിക്‌സ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തതിനാല്‍ റിയോ ഒളിംപിക്‌സില്‍ കുവൈത്തിന്റെ പതാകയുടെ കീഴില്‍ അല്ലായിരുന്നു താരങ്ങള്‍ക്ക് മത്സരിക്കാനായത്.
സൗദിയിൽ ആഭ്യന്തര സർവീസ് നടത്തുന്നതിന് പുതുതായി നാല് കമ്പനികൾക്ക് കൂടി സൗദി വ്യോമയാന മന്ത്രാലയം അനുമതി നൽകി.പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നിലവിൽ വരുമെന്നും ഇതോടെ ആഭ്യന്തര സെക്ടറുകളിലെ സീറ്റ് ദൗർലഭ്യം ഇല്ലാതാകുമെന്നും ഗതാഗത മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ സുലൈമാൻ അൽഹംദാൻ പറഞ്ഞു
