Asianet News MalayalamAsianet News Malayalam

വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കുവൈത്ത്

kuwait to take action against fake informations
Author
Kuwait City, First Published Sep 10, 2016, 6:54 PM IST

ആഭ്യന്തര മന്ത്രാലയത്തിനു ലഭിക്കുന്ന വ്യാജറിപ്പോര്‍ട്ടുകളും സന്ദേശങ്ങളും പോലീസിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി, അവരുടെ സമയവും ഊര്‍ജവും പാഴാക്കുന്നതായിട്ടാണ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തിയത്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മന്ത്രാലയം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്. ജന. സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. സുരക്ഷയ്‌ക്കു ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വദേശികളോ-വിദേശികളോ ആരായിരുന്നാലും മന്ത്രാലയം വിട്ടുവീഴ്ചയ്‌ക്കു തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.  

പ്രതിദിനം 850 ഓളം പരാതി ഇനത്തിലുള്ള സേന്ദശങ്ങളാണ് മന്ത്രാലയത്തിനു ലഭിക്കുന്നത്. ഇവയില്‍ ചിലത് തെറ്റും വ്യാജവുമാണ്. കൗമാരക്കാരും കുട്ടികളും തമാശയ്‌ക്കുവേണ്ടി അയയ്‌ക്കുന്ന നിരവധി സന്ദേശങ്ങള്‍ മന്ത്രാലയത്തിനു ലഭിക്കുന്നുണ്ട്. ലഭിക്കുന്ന ഓരോ സന്ദേശവും ഗൗരവത്തോടെ പരിഗണിക്കുകയും അതേക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍ അയയ്‌ക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ മറ്റു വകുപ്പുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow Us:
Download App:
  • android
  • ios